സഈദ് സുവൈദാൻ മനസ്സിൽ ആർദ്രതയുള്ള ഒരു മനുഷ്യനാണ് . ഹിന്ദി ഗാനങ്ങൾ കേൾക്കാനിഷ്ടപ്പെടുന്ന സഈദിനെ എല്ലാവർക്കും പെരുത്തിഷ്ടം . ഇന്ത്യക്കാരോട് പ്രത്യേക താല്പര്യം .നാൽപ്പത്തിമൂന്നു വയസ്സുള്ള അറബ് പൗരൻ തെറ്റില്ലാത്ത ശമ്പളം വാങ്ങിക്കുന്ന യുഎഇ യിലെ ഒരു ഗവണ്മെന്റ് ഉദോഗസ്ഥൻ .
1965 ൽ ദുബായിൽ ജനിച്ച സഈദിന് രാജ്യത്തിൻറെ വളർച്ചയുടെ ഓരോ പടവുകളും നന്നയി അറിയാം .ദെയ്‌റയിലും റാഷിദിയയിലും കുട്ടിക്കാലം ചിലവഴിച്ച സഈദ് അറബികളുടെ ഇടയിലെ സംസ്കാരത്തെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കും .
ഒരു കാലത്തു മരുഭൂമിയിലും കടൽ തീരങ്ങളിലും കുടിലുകൾ (ഖൈമ) കെട്ടി താമസിച്ചിരുന്ന കാല ഘട്ടത്തെ എത്ര മനോഹരമായി പറഞ്ഞു തരും .
അലക്ഷ്യമായി അലഞ്ഞു തിരിഞ്ഞിരുന്നു തൻ്റെ മുത്തച്ഛന്മാരുടെ വിവാഹവും ജീവിതവും പലവുരു സഈദിന്റെ സംഭാഷണങ്ങളിൽ കടന്നു വന്നിട്ടുണ്ട് .
കുവൈറ്റിലെ പ്രധാനപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ച സൽമായാണ് ജീവിത പങ്കാളി. മൂന്ന് ആണ്മക്കളും , രണ്ടു പെൺകുട്ടികളുമായി അഞ്ചു സന്താനങ്ങൾ അവർക്കുണ്ട് .ജീവിതം സന്തോഷം .
മേൽ ഉദ്യോഗസ്ഥനായതിനാലും നല്ല ബന്ധം കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമായതിനാലും ഞാനും സഈദും തമ്മിൽ നല്ല ബന്ധമാണുള്ളത് .
വളരെ യാദൃശ്ചികമായി പരിചയപ്പെട്ട ഒരു സുഡാൻ യുവതി . ഭർത്താവു ഉപേക്ഷിച്ച അവൾക്ക് ഒരു മോനുണ്ട് .4 വയസ്സ് പ്രായം . രോഗിയായ ഉമ്മ .ഇതാണ് പശ്ചാത്തലം . ശരീരത്തിന്റെ വടിവും സൗന്ദര്യവും ചോർന്നു പോകാത്ത ഒരു പെൺകുട്ടി എന്ന് വേണമെങ്കിൽ പറയാം .
അവളോട് ആദ്യം തോന്നിയത് കനിവ്, പിന്നെ സ്നേഹം .
അവളോട് ആദ്യം തോന്നിയത് കനിവ്, പിന്നെ സ്നേഹം .
നിനക്ക് ഒരു കാര്യം അറിയണോ , ഞാൻ വീണ്ടും കല്യാണം കഴിയ്ക്കാൻ പോകുന്നു . കുടുംബ പശ്ചാത്തലത്തെ കുറിച്ച് അല്പമൊക്കെ ബോധ്യമുള്ള ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി .അപ്പോൾ സൽമ , കുട്ടികൾ ?
ഇല്ല അവർ അറിയില്ല .
ഇല്ല അവർ അറിയില്ല .
മൂത്തമകൻ ഹൈ സ്‌കൂളിൽ പഠിക്കുകയാണ് എന്നിട്ടാണ് ഇപ്പോൾ വേറൊരു വിവാഹം , അതും ഭാര്യ സല്മയുടെ സ്നേഹത്തെ കുറിച്ച് മറ്റൊരഭിപ്രായം ഇല്ല . എന്നിട്ടും ...എന്റെ ആത്മഗതം .
പിന്നെയാണ് മനസ്സിൽ നുരഞ്ഞു പൊന്തുന്ന പ്രണയത്തെപ്പറ്റി പറഞ്ഞത് .ദയാ ദാക്ഷിണ്യം കുറച്ചു കൂടുതലാണ് . സുഡാനി പെണ്ണ് മുതലെടുത്തില്ലെങ്കിൽ നന്ന് .
തീരുമാനം , തീരുമാണ് , ഒരു മാറ്റവുമില്ല . നികാഹ് കഴിഞ്ഞാലേ മറ്റു ഇടപാടുകൾ അനുവദനീയമാകൂ , അതാണല്ലോ ഇസ്ലാമിക നിയമം .
അരുതായ്മകൾ വല്ലതും ? ഞാൻ തമാശയ്ക്കിടെ ചോദിച്ചു 'നോ നെവർ ' ജസ്റ്റ് ഒരു കിസ് , അതിനു പശ്ചാതപിക്കാം , ബാക്കിയൊക്കെ നികാഹ് കഴിയട്ടെ .
നമ്മൾ ഇന്ത്യക്കാർ അങ്ങനെയാ മറ്റുള്ളവരുടെ ഇത്തരം രഹസ്യങ്ങളിലേക്ക് ഒളിഞ്ഞു നോക്കണം , അല്ലെങ്കിൽ അറിഞ്ഞു സന്തോഷിക്കണം .
നമ്മൾ ഇന്ത്യക്കാർ അങ്ങനെയാ മറ്റുള്ളവരുടെ ഇത്തരം രഹസ്യങ്ങളിലേക്ക് ഒളിഞ്ഞു നോക്കണം , അല്ലെങ്കിൽ അറിഞ്ഞു സന്തോഷിക്കണം .
നികാഹ് കഴിഞ്ഞു ദുബായിലൊരു ഫ്ലാറ്റ് എടുത്തു . അവിടെയാണ് നഈമ എന്ന പുതിയ ഭാര്യ താമസിക്കുന്നത് . ഏറെ പേർക്ക് അറിയാത്ത ഈ ബന്ധത്തിന്റെ പ്രാധമിക ദിവസത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു . മുഖമൂടി ധരിച്ചെത്തിയ അവർ പുതിയ ഫ്ലാറ്റിലേക്ക് പോയി . ഞാൻ എന്റെ റൂമിലേക്കും .
സല്മയെ കുറിച്ചും മക്കളെ കുറിച്ചും സഈദിനെകാൾ ആശങ്കയ എനിക്കായിരുന്നോ എന്ന് സംശയം , കാരണം ഒരു രാത്രി മുഴുവൻ അതായിരുന്നു ചിന്ത .
മക്കളും ഭാര്യയും അറിയാതെ മറ്റൊരുത്തിയെ പൊറുപ്പിക്കുന്ന അതി ബുദ്ധിശാലിയായ എന്റെ സഹൃത്തിന്റെ വൈദഗ്ധ്യത്തെ ഞാൻ നമസ്കരിക്കുന്നു .
ഫോൺ ചെയ്യുമ്പോൾ സൽമ അറിയില്ലേ ?
അതിനു ഫോണിൽ നിൻറെ പേരാണ് സേവ് ചെയ്തിട്ടുള്ളത് . ഇടയ്ക്ക് രാത്രിയിൽ ഓഫീസിൽ നിന്ന് നീ വിളിക്കും , അപ്പൊ ഞാൻ വീട്ടിൽ നിന്ന് പോകും . ജോലി കഴിഞ്ഞു തിരികെ വരും!
അങ്ങനെ അങ്ങനെ ഇപ്പൊൾ നഈമയിൽ മൂന്നു കുഞ്ഞുങ്ങളായി . ആലിയ , മെഹ്റ ,സൽമാൻ .
അതിനു ഫോണിൽ നിൻറെ പേരാണ് സേവ് ചെയ്തിട്ടുള്ളത് . ഇടയ്ക്ക് രാത്രിയിൽ ഓഫീസിൽ നിന്ന് നീ വിളിക്കും , അപ്പൊ ഞാൻ വീട്ടിൽ നിന്ന് പോകും . ജോലി കഴിഞ്ഞു തിരികെ വരും!
അങ്ങനെ അങ്ങനെ ഇപ്പൊൾ നഈമയിൽ മൂന്നു കുഞ്ഞുങ്ങളായി . ആലിയ , മെഹ്റ ,സൽമാൻ .
ഏഴു വർഷത്തോളമായി കഥ തുടരുന്നു .
ഈയിടയ്ക്ക് ഞാൻ ചോദിച്ചു 'നമ്പർ എൻ്റെ പേരിൽ നിന്ന് മാറ്റിയോ?
ഇല്ല , ഇത് വരെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല . സമാധാനം .
ഈയിടയ്ക്ക് ഞാൻ ചോദിച്ചു 'നമ്പർ എൻ്റെ പേരിൽ നിന്ന് മാറ്റിയോ?
ഇല്ല , ഇത് വരെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല . സമാധാനം .
സഈദ് മരിക്കുമ്പോൾ നഈമയും മക്കളും അവകാശം ചോദിച്ചു സല്മയെ കാണാൻ പോകാതിരിക്കട്ടെ , സൽമ എന്നെ കാണാനും വരാതിരിക്കട്ടെ !!
✍️സി പി മുഹമ്മദ് റാഫി
COMMENTS ON FB
